Posted On
date_range Updated On
date_range ഡെന്മാർക് ഉറപ്പിച്ചു; ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ രാജ്യം
കോപ്പൻഹേഗൻ: ഖത്തർ ലോകകപ്പിന് യോഗ്യത നേടുത്ത രണ്ടാമത്തെ രാജ്യമായി ഡെന്മാർക്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഓസ്ട്രിയെയ തോൽപിച്ചതോടെയാണ് ഡെന്മാർക് യോഗ്യത ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം മാസിഡോണിയയെ തകർത്ത് ജർമനി ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായിരുന്നു.
ഗ്രൂപ്പ് എഫിൽ നിന്നും ബഹുദൂരം മുന്നിലെത്തിയാണ് ഡെന്മാർക് യോഗ്യത ഉറപ്പിച്ചത്. എട്ടുമത്സരങ്ങളിൽ എട്ടും ജയിച്ച ഡെന്മാർകിന് 24 പോയന്‍റുള്ളപ്പോൾ രണ്ടാമതുള്ള സ്കോട്ട്ലാൻഡിന് 17 പോയന്‍റ് മാത്രമാണുള്ളത്. എട്ടുമത്സരങ്ങളിൽ നിന്നായി 27 ഗോളുകളാണ് ഡെന്മാർക് ഇതിനോടകം അടിച്ചുകൂട്ടിയത്. ഇസ്രയേൽ, ഓസ്ട്രിയ, ഫറോവ ഐസ്ലൻസ്, മൽഡോവ എന്നിവരാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകൾ.
53ാം മിനിറ്റിൽ ജോക്വിം മെഹ്ലെ നേടിയ ഗോളിലാണ് ഡെന്മാർക് ഒാസ്ട്രിയക്കെതിരെ ജയം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.