ക്രിസ്റ്റ്യാനോയോട് കാണിക്കുന്നത് യേശുവിനെ കുരിശിൽ തറച്ചതിന് സമാനമായ ക്രൂരതയെന്ന് സഹോദരി

മാഞ്ചസ്റ്റർ യുനൈറ്റഡിൽ തന്റെ സഹോദരനോടുള്ള പരി​ശീലകൻ എറിക് ടെൻഹാഗിന്റെ അവഗണനക്കെതിരെ രൂക്ഷ വിമർശനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കാറ്റിയ അവീറോ. യേശുവിനെ കുരിശിൽ തറച്ച ക്രൂരതയോടാണ് അവർ ​ടെൻഹാഗിന്റെ നടപടിയെ താരതമ്യം ചെയ്തത്.

''ബൈബിളിൽ ഒരു വാചകമുണ്ട്: ദൈവത്തിന്റെ ബോധപൂർവമായ പദ്ധതിയും മുന്നറിവുമൊക്കെയാണ് ഈ മനുഷ്യനെ നിങ്ങൾക്ക് ഏൽപിച്ചത്. നിങ്ങൾ ദുഷ്ടന്മാരുടെ സഹായത്തോടെ അവനെ കുരിശിൽ തറച്ച് കൊന്നു'', എന്നായിരുന്നു അവരുടെ ഇൻസ്റ്റഗ്രാമിലെ പ്രതികരണം.

ബുധനാഴ്ച ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാമിനെതിരായ യുനൈറ്റഡിന്റെ മത്സരം അവസാനിക്കുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് ക്രിസ്റ്റ്യാനോയെ ചെൽസിക്കെതിരായ മത്സരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

Tags:    
News Summary - Cristiano Ronaldo's sister attacks Ten Hag: Compares his treatment to the crucifixion of Jesus!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT