സൂപ്പർ ഹീ​േറാ ക്രിസ്റ്റ്യാനോ വീണ്ടും ; മാഞ്ചസ്റ്റർ യുനൈറ്റഡ്​ പ്രീക്വാർട്ടർ പ്രതീക്ഷയിൽ

റോം: ഏതു നിമിഷവും തെറിച്ചേക്കാവുന്ന കസേരയിൽ ഇരിപ്പുറപ്പിക്കാൻ ഒരിക്കൽ കൂടി അവസരം തന്ന ക്രിസ്റ്റ്യാനോ റൊണാൾ​ഡോ എന്ന പടനായകനോട്​ കോച്ച്​ ഒലെ ഗണ്ണർ സോൾഷ്യെയർ വീണ്ടും നന്ദിപറയണം.

ചാമ്പ്യൻസ്​ലീഗ്​ ഗ്രൂപ്​ റൗണ്ടിൽ നിർണായക മത്സരത്തിൽരണ്ടു തവവണ പിന്നിലായിട്ടും ക്രിസ്റ്റ്യാനോയുടെ സ്​കോറിങ്​ മികവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്​ തിരിച്ചുവന്നു. അറ്റ്​ലാന്‍റയെ 2-2ന്​ തളച്ച്​ വിലപ്പെട്ട ഒരു പോയന്‍റുമായി മാഞ്ചസ്റ്റർ യുനൈറ്റ്​ പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കുകയും ചെയ്​തു.

ഗ്രൂപ്​ എഫിൽ യുനൈറ്റഡിനും വിയ്യാ റയലിനും ഏഴു പോയന്‍റ്​ വീതമുണ്ട്​. രണ്ടു വീതം മത്സരങ്ങൾ കൂടിയാണ്​ ഇനി ബാക്കിയുള്ളത്​. ഗ്രൂപ്​ ചാമ്പ്യന്മാർ ഇവരിൽ ആരാവുമെന്നറിയാൻ കാത്തിരിക്കണം. അഞ്ചു പോയന്‍റുള്ള അറ്റ്​ലാന്‍റ മൂന്നാം സ്​ഥാനത്താണ്​.

അറ്റ്​ലാന്‍റയുടെ ജോസിഫ്​ ഇലിസിച്ച്​ 12ാം മിനിറ്റിൽ യുനൈറ്റഡ്​ വലകുലുക്കി ഞെട്ടിച്ചാണ്​ തുടങ്ങിയത്​. ഇതോടെ മാഞ്ചസ്റ്റർ യുനൈറ്റഡ്​ തുടക്കത്തിലേ പ്രതിരോധത്തിലായി. എന്നാൽ 38ാം മിനിറ്റിൽ യുനൈറ്റഡിന്‍റെ പ്രതി​േരാധ താരം റാഫേൽ വരാനെ പരിക്കേറ്റ്​ കയറേണ്ടി വന്നതോടെ കോച്ച്​ സോൾഷ്യെയർ ഫോർമേഷൻ മാറ്റി. പകരക്കാരനായി മാസൺ ഗ്രീൻ​വുഡ്​ ഇറങ്ങിയതോടെ യു​ൈനറ്റഡിൻറ അക്രമണം കനത്തു. 45ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസുമായി നടത്തിയ ഒന്നാന്തരമൊരു നീക്കത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യോനോ റൊണാൾഡോ വലകുലുക്കി.

രണ്ടാം പകുതി വീണ്ടും കളിമാറി. 56ാം മിനിറ്റിൽ ​ഡുവാൻ സപാറ്റ യുനൈറ്റഡിനെ പിന്നിലാക്കി ​േഗാളടിച്ചു. 90 മിനിറ്റുവരെ അക്രമിച്ചിട്ടും യുനൈറ്റഡിന്​ തിരിച്ചടിക്കാനായില്ല. ഒടുവിൽ തോറ്റു എന്ന്​ ഉറപ്പിച്ചിരിക്കെയാണ്​ ക്രിസ്റ്റ്യാനോ അവതരിക്കുന്നത്​. 91ാം മിനിറ്റിൽ ഗ്രീൻവുഡ്​ നൽകിയ പാസിൽ ഗ്രൗണ്ടർ വോളി ഷോട്ട്​ ഉതിർത്താണ്​​ ഗോൾ നേടിയത്​. ഇതോടെ അറ്റ്​ലാന്‍റയുടെ ഗീവിസ്​ സ്​റ്റേഡിയം നിശബ്​ദമായി.  

Tags:    
News Summary - Cristiano Ronaldo saves Solskjaer AGAIN as superstar volleys home his second equaliser of the night against Atalanta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT