Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോ റിയാദിലെത്തി; ഇന്ന് വൈകീട്ട് പൊതു സ്വീകരണം
റിയാദ്: പോർച്ചുഗൽ ഫുട്‌ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി. അൽ നസ്ർ ക്ലബ്ബിന്‍റെ ഭാഗമായതോടെയാണ് ക്രിസ്റ്റ്യാനോയുടെ വരവ്. തിങ്കളാഴ്ച രാത്രി 11.30 നാണ് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ ക്രിസ്റ്റ്യാനോയെ ആരാധകർക്ക് മുന്നിൽ ക്ലബ് അവതരിപ്പിക്കും. ഭാര്യക്കൊപ്പമാണ് ക്രിസ്റ്റ്യാനോ എത്തിയത്.
റിയാദിലെ അൽ നസ്ർ ക്ലബ്ബുമായി രണ്ടു വർഷത്തെ കരാറൊപ്പിട്ട ക്രിസ്റ്റ്യാനോയെ ചൊവ്വാഴ്ചയാണ് ആരാധകർക്കു മുന്നിൽ മഞ്ഞ ജഴ്‌സിയിൽ അവതരിപ്പിക്കുക. ക്രിസ്റ്റ്യാനോയുടെ പത്രസമ്മേളനവും ആരാധകരുടെ മുന്നിൽ ആദ്യ പരിശീലന സെഷനുമുണ്ടാവും. കോച്ച് റൂഡി ഗാർസിയയുമായും ക്രിസ്റ്റ്യാനോ സംസാരിക്കും. ക്രിസ്റ്റ്യാനോ വരുന്നതിന് മുമ്പ് തന്നെ അൽ നസ്ർ ആഘോഷം തുടങ്ങിയിരുന്നു. സൗദി പ്രഫഷനൽ ലീഗിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ് ഈ ക്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.