നികോളസ്
കൊർദോവ
Posted On
date_range Updated On
date_range കൊർദോവ പടിയിറങ്ങി; ജർഡിം അൽ റയ്യാനിലേക്ക്
ദോഹ: ഖത്തർസ്റ്റാർസ് ലീഗ് സീസൺ സമാപിച്ചതിനു പിന്നാലെ അൽ റയ്യാൻ പരിശീലക സ്ഥാനത്തു നിന്നും നികോളസ് കൊർദോവ പുറത്തായി. മുൻ ചിലി താരമായിരുന്ന നികോളസ് കൊർദോവ 2020ൽ ഖത്തർ അണ്ടർ 23 ടീം പരിശീലകനായാണ് ദോഹയിലെത്തുന്നത്. കഴിഞ്ഞ വർഷം വരെ ഈ പദവിയിലിരുന്ന നികോളസിനെ 2022 ഫെബ്രുവരിയിലായിരുന്നു അൽ റയ്യാൻ താൽകാലിക പരിശീലകനായി നിയമിച്ചത്.
പോർചുഗീസുകാരനായ ലിയനാർഡോ ജർഡിം അൽ റയ്യാനിന്റെ പുതിയ പരിശീലകനായി സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. പ്രഖ്യാപനം ഉടനുണ്ടാവും. യു.എ.ഇ പ്രോ ലീഗ് ജേതാക്കളായ ഷബാബ് അൽ അഹ്‍ലിയുടെ പരിശീലകനായിരുന്ന ഇദ്ദേഹം നേരത്തെ മൊണാകോയെയും, സൗദി ലീഗിലെ കരുത്തരായ അൽ ഹിലാലിനെയും പരിശീലിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.