Posted On
date_range Updated On
date_range കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക് കോവിഡ് ബാധിച്ചുവെന്ന് ബ്രസീൽ
സാവോ പോളോ: കോപ അമേരിക്ക ടൂർണമെൻറുമായി ബന്ധപ്പെട്ട 82 പേർക്ക് കോവിഡ് ബാധിച്ചുവെന്ന് ബ്രസീൽ. കഴിഞ്ഞ ദിവസം 16 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ബ്രസീൽ അറിയിച്ചു.
വെള്ളിയാഴ്ച 6926 ടെസ്റ്റുകളാണ് നടത്തിയത്. 10 ടീമുകളിലായി 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കളിക്കാരുടേയും ടീം ജീവനക്കാരുടെയും എണ്ണം ഉൾപ്പടെയാണിത്. ഇതിന് പുറമേ ടൂർണമെൻറിനായി പ്രവർത്തിക്കുന്ന 45ഓളം തൊഴിലാളികൾക്കും രോഗബാധയുണ്ടായി.
ടൂർണമെൻറ് നടക്കുന്ന റിയോ ഡി ജനീറോ, ബ്രസീലിu, ക്യൂയിബ, ഗോയിനിയ എന്നിവിടങ്ങളിലെല്ലാം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നത് ബ്രസീലിലാണ്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിനടുത്ത് ആളുകൾക്ക് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.