Posted On
date_range Updated On
date_range കോൺകകാഫ് ഗോൾഡ് കപ്പ്: അമേരിക്കക്ക് ജയം
ഹ്യൂസ്റ്റൻ: കോൺകകാഫ് ഗോൾഡ് കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ മെക്സികോ സമനിലയിൽ കുരുങ്ങിയപ്പോൾ, അമേരിക്ക, കാനഡ, കോസ്റ്ററീക എന്നിവക്ക് വിജയത്തുടക്കം. ഗ്രൂപ് 'എ'യിൽ കരുത്തരായ മെക്സികോയെ കരീബിയൻ സംഘമായ ട്രിനിഡാഡ് -ടുേബഗോയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്.
അതേസമയം, ഗ്രൂപ് 'ബി'യിൽ അമേരിക്ക ഏകപക്ഷീമായ ഒരു ഗോളിന് ഹെയ്തിയെ തോൽപിച്ചപ്പോൾ, കാനഡ 4-1ന് ദ്വീപ് സംഘമായ മാർടിനിക്യുവിനെ തകർത്തു. ഗ്രൂപ് 'സി' പോരാട്ടങ്ങളിൽ കോസ്റ്ററീക ഗ്വാഡെലോപിനെ 3-1നും ജമൈക്ക സറിനെയ്മിനെ 2-0ത്തിനും തോൽപിച്ചു. ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തർ അതിഥി രാജ്യമായി ടൂർണമെൻറിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.