Posted On
date_range Updated On
date_range ലൈംഗിക പീഡനക്കേസ്: ബ്രസീലിയൻ സോക്കർ മേധാവിയെ സസ്പെൻഡ് ചെയ്തു
റിയോ ഡി ജനീറോ: ലൈംഗിക പീഡനക്കേസിൽ അകപ്പെട്ട ബ്രസീലിയൻ സോക്കർ കോൺഫെഡറേഷൻ പ്രസിഡൻറ് റൊഗേരിയോ കാബോക്ലോയെ 21 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ബുധനാഴ്ച ചേർന്ന കോൺഫെഡറേഷൻ യോഗത്തിലെ 27 അംഗങ്ങളും റൊഗേരിയോക്കെതിരെ വോട്ട് ചെയ്തു.
2019ലാണ് റൊഗേരിയോ ചുമതലയേറ്റത്. നിരവധി സ്ത്രീകളാണ് റൊഗേരിയോക്കെതിരെ പരാതിയുമായി വന്നത്.
42കാരനായ റൊഗേരിയോ ഒട്ടേറെ കേസുകളിൽ നിയമനടപടി നേരിടുകയാണ്. ബ്രസീലിയൻ ഫുട്ബാൾ തലപ്പത്ത് 2023 മാർച്ചുവരെയാണ് റൊഗേരിയോയുടെ ഭരണകാലാവധി തീരുന്നത്. അതിന് ഒരു മാസം മുമ്പുവരെയാണ് സസ്പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.