Posted On
date_range Updated On
date_range മിന്നും ജയം; എതിരില്ലാത്ത നാല് ഗോളിന് പെറുവിനെ തകർത്ത് ബ്രസീൽ
ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെതിരെ ബ്രസീലിന് 4-0ന് ജയം. റാഫീഞ്ഞോ രണ്ട് ഗോൾ നേടി. ആൻഡ്രിയാസ് പെരേര, ലൂയിസ് ഹെൻറിക് എന്നിവരും സ്കോർ ചെയ്തു.
പെനാൽറ്റിയിലൂടെയാണ് റാഫീഞ്ഞോയുടെ രണ്ട് ഗോളും പിറന്നത്. പന്തുമായി മുന്നേറാനുള്ള ജീസസിന്‍റെ ശ്രമത്തിനിടെ പെറു താരം കൈയിൽ പന്ത് കൊണ്ടതാണ് ആദ്യ പെനാൽറ്റിക്കിടയാക്കിയത്. 54ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി. ഇത്തവണയും കിക്കെടുത്ത റാഫീഞ്ഞോക്ക് പിഴച്ചില്ല.
71ാം മിനിറ്റിൽ പെരേരയുടെ കാലിൽ നിന്ന് ബ്രസീലിന്‍റെ മൂന്നാംഗോളെത്തി. മൂന്ന് മിനിറ്റിനപ്പുറം ഹെൻറിക് മഞ്ഞപ്പടക്കായി നാലാംതവണയും വലകുലുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.