Posted On
date_range Updated On
date_range ഒഡീഷയെ തോൽപ്പിച്ച് സെമി പ്രതീക്ഷ നിലനിർത്തി ബംഗളൂരു എഫ്.സി
ബാംബോലിം: ഐ.എസ്.എല്ലിൽ സെമി പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായ ടീമുകളുടെ ഏറ്റുമുട്ടലിൽ മൂന്നു പോയന്റ് ബംഗളൂരു എഫ്.സിക്ക്. ഒഡിഷ എഫ്.സിയെ 2-1നാണ് ബംഗളൂരു മറികടന്നത്. ഇതോടെ 18 കളികളിൽ 26 പോയന്റുമായി ബംഗളൂരു അഞ്ചാം സ്ഥാനത്തേക്ക് കയറി. 18 മത്സരങ്ങളിൽ 22 പോയന്റുമായി ഏഴാമതുള്ള ഒഡിഷയുടെ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു.
ആദ്യം ഗോൾ വഴങ്ങിയശേഷമായിരുന്നു ബംഗളൂരുവിന്റെ തിരിച്ചുവരവ്. നന്ദകുമാർ സേകറിലൂടെ എട്ടാം മിനിറ്റിലാണ് ഒഡിഷ ലീഡെടുത്തത്. എന്നാൽ, ഡാനിഷ് ഫാറൂഖിലൂടെ (31) ഒപ്പം പിടിച്ച ബംഗളൂരു 49ാം മിനിറ്റിൽ ക്ലെയ്റ്റൺസിൽവയുടെ പെനാൽറ്റിയിലൂടെ ജയത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.