Posted On
date_range Updated On
date_range ലാ ലിഗ: ബാഴ്സലോണക്ക് തോൽവി
മഡ്രിഡ്: സ്പാനിഷ് ല ലിഗ കിരീടം തിരിച്ചുപിടിക്കാനുള്ള ബാഴ്സലോണയുടെ നേരിയ പ്രതീക്ഷപോലും അസ്തമിച്ചു. തരംതാഴ്ത്തൽ ഭീഷണിയിലുള്ള ദുർബലരായ കാഡിസിനോട് 1-0ത്തിന് തോറ്റതാണ് ചാവിയുടെ ടീമിന് തിരിച്ചടിയായത്. ഏഴു മത്സരങ്ങൾ ശേഷിക്കെ 75 പോയന്റുമായി മുമ്പിലുള്ള റയൽ മഡ്രിഡിനെക്കാൾ 15 പോയന്റ് പിറകിലാണ് രണ്ടാമതുള്ള ബാഴ്സ (60).
48ാം മിനിറ്റിൽ സ്ട്രൈക്കർ ലുകാസ് പെരസ് നേടിയ ഗോളിലായിരുന്നു കാഡിസിന്റെ വിജയം. സീസൺ തുടക്കത്തിലെ മങ്ങലിനുശേഷം തുടർ വിജയങ്ങളുമായി കയറിവരുകയായിരുന്ന ബാഴ്സക്ക് കനത്ത തിരിച്ചടിയായി ഈ അപ്രതീക്ഷിത തോൽവി. സ്വന്തം മൈതാനമായ നൂകാംപിൽ കാഡിസിനോട് ആദ്യമായാണ് ബാഴ്സ തോൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.