ഗ്രീസ്​മാന്​ മൂന്നാമത്തെ കുഞ്ഞ്​ പിറന്നു; മൂന്നു മക്കളും ജനിച്ചത്​ ഏപ്രിൽ എട്ടിന്​​!

പാരിസ്​: ഫ്രാൻസിന്‍റെയും ബാഴ്​സലോണയുടേയും സൂപ്പർ സ്​ട്രൈക്കർ അ​േന്‍റായ്​ൻ ​ഗ്രീസ്​മാന്​ മൂന്നാ​മത്തെ കുഞ്ഞ്​ പിറഞ്ഞു. എല്ലാവരേയും അത്​ഭുതപ്പെടുത്തിയാണ്​ കുഞ്ഞിന്‍റെ വരവ്​. ഗ്രീസ്​മാന്‍റെ മൂന്ന്​ കുട്ടികളും ജനിച്ചത്​ ഏപ്രിൽ എട്ടിനാണെന്നതാണ്​ കൗതുകമാകുന്നത്​. അൽബ ഗ്രീസ്​മാനെന്നാണ്​ പുതിയ കുഞ്ഞിന്‍റെ പേര്​.

​ഗ്രീസ്​മ​ാന്‍റെ ആദ്യ കുഞ്ഞ്​ 2016 ഏപ്രിൽ എട്ടിനും രണ്ടാമത്തെ കുഞ്ഞ്​ 2019 ഏപ്രിൽ എട്ടിനുമാണ്​ പിറന്നത്​. ഇതേ ദിവസങ്ങളിലുള്ള ഗ്രീസ്​മാന്‍റെ ഇൻസ്റ്റഗ്രാം പോസ്​റ്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്​.

ശനിയാഴ്ച സ്​പാനിഷ്​ ലാലിഗയിൽ നിർണായകമായ മത്സരത്തിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ നേരിടാനിറങ്ങുന്നതിനാൽ ഗ്രീസ്​മാന്​ കുഞ്ഞിനോടൊപ്പം ചെലവഴിക്കാൻ മതിയായ സമയം കിട്ടിയിട്ടില്ല. റയലുമായി വിജയിച്ചാൽ ബാഴ്​സക്ക്​ താൽകാലികമായെങ്കിലും പോയന്‍റ്​ പട്ടികയിൽ ഒന്നാമതെത്താനാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.