ബ്ലാസ്റ്റേഴ്സ് ഇന്ന് ബഗാനെതിരെ
പനാജി: സെമി സ്വപ്നം കണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ നേരിടും. 14 മത്സരങ്ങളിൽ 15 പോയൻറുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒമ്പതാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് സമനിലയായിരുന്നു. ഇനി ആ കളി മതിയാവില്ല. ആദ്യ നാലിൽ എത്താൻ മൂന്നു പോയൻറ് ലഭിച്ചേ പറ്റൂ. ഇന്ന് ജയിച്ചാൽ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്താം. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് തോൽവി വഴങ്ങിയാണ് എ.ടി.കെ എത്തുന്നത്.
ആത്മവിശ്വാസം കൈവിട്ടില്ല -വികുന
കൊച്ചി: ടീം മെച്ചപ്പെട്ട് വരുകയാണെന്നും കൂടുതൽ ആത്മവിശ്വാസം തങ്ങൾ നേടിയെന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന. ഓരോ ടീമിനോടും മികച്ച കളിയാണ് പുറത്തെടുക്കുന്നത്. ടൂർണമെൻറിലെ കടുത്ത രണ്ട് മത്സരങ്ങളാണ് മുന്നിലുള്ളത്. ജയിക്കണമെങ്കിൽ ഏറ്റവും മികവ് തന്നെ പുറത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച എ.ടി.കെ മോഹൻ ബഗാനുമായുള്ള കളിക്ക് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫകുൻഡോ പെരേര പരിക്കിെൻറ പിടിയിൽനിന്ന് മോചിതനാകാൻ രണ്ടാഴ്ചയെങ്കിലും എടുക്കും. നെഗറ്റീവുകളെക്കാൾ പോസിറ്റിവുകൾ നിറഞ്ഞതാണ് ടീം. ജാംഷഡ്പൂരുമായുള്ള കഴിഞ്ഞ കളിയിൽ വിജയം അർഹിച്ചിരുന്നു. തങ്ങൾ നല്ല മൂഡിലാണ് -കിബു വികുന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.