അടിതെറ്റി ലിവർപൂൾ; കമ്യൂണിറ്റി ഷീൽഡ്​ കിരീടം ആഴ്​സണലിന്​

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗി​െൻറ കർട്ടൺ റൈസറായ കമ്യൂണിറ്റി ഷീൽഡ്​ കിരീടം ആഴ്​സണലിന്​. വെംബ്ലി സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ്​ ജേതാക്കളായ ലിവർപൂളി​െന 5-4ന്​ ഷൂട്ടൗട്ടിൽ കീഴടക്കിയാണ്​ എഫ്​.എ കപ്പ്​ വിജയികളായ ആഴ്​സണൽ കിരീടത്തിൽ മുത്തമിട്ടത്​. ലിവർപൂളി​െൻറ കൗമാരതാരം ബ്രൂസ്​റ്ററി​െൻറ കിക്കാണ്​ പാഴായത്​.


ഇരുടീമുകളും തുടക്കം മുതൽ ആക്രമിച്ചുകളിക്കാനാണ്​ ശ്രദ്ധിച്ചത്​. 12ാം മിനിറ്റിൽ സൂപ്പർതാരം പിയറി ഒബമയാങ്ങി​െൻറ മിന്നും ഗോളിൽ മുന്നിലെത്തിയ ആഴ്​സണലിനെ 73ാം മിനിറ്റിൽ തകുമി മിനമിനോയുടെ ഗോളിൽ ലിവർപൂൾ തളച്ചിരുന്നു. കോവിഡ്​ കാരണം അധിക സമയമില്ലാതെ മത്സരം നേരെ ഷൂട്ടൗട്ടിലേക്ക്​ നീളുകയായിരുന്നു.

പന്ത്​ ​കൈവശം വെക്കുന്നതി​ലും അവസരം തുറക്കുന്നതിലും മുന്നിട്ടുനി​ന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്​മകളാണ്​ ലിവർപൂളിന്​ വിനയായത്​. ചെൽസിയെ കീഴടക്കി എഫ്​.എ കപ്പിൽ മുത്തമിട്ട ആഴ്​സണലിന്​ നാലാഴ്​ചകൾക്ക്​ ശേഷം വീണ്ടുമൊരു കിരീടം ലഭിച്ചത്​ കോച്ച്​ മൈക്കൽ അർ​േടറ്റക്ക്​ ഇരട്ടിമധുരമായി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.