Posted On
date_range Updated On
date_range അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയുടെ കരാർ പുതുക്കും
ഫുട്ബാൾ ലോകകപ്പിൽ 36 വർഷങ്ങൾക്കുശേഷം അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത പരിശീലകൻ ലയണൽ സ്കലോണിയുടെ കരാർ പുതുക്കിയേക്കും. ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലക സ്ഥാനത്ത് സ്കലോണി തുടരുമെന്ന് അർജന്റൈൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
44കാരനായ സ്കലോണി 2018ലാണ് അർജന്റീന ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2021ൽ ടീമിനെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചു. ഫൈനലിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടാണ് വിധി നിർണയിച്ചത്. ഫ്രാൻസിനെ 2-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മെസ്സിയും കൂട്ടരും വിശ്വകിരീടം ചൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.