Posted On
date_range Updated On
date_range കളിക്കിടെ ബാഴ്സ താരത്തിന് തലക്കിടിയേറ്റു പരിക്ക്
മഡ്രിഡ്: ലാ ലിഗയിൽ രണ്ടാമതുള്ള ബാഴ്സലോണയും സെൽറ്റ വിഗോയും തമ്മിലെ കളിക്കിടെ താരത്തിന് സാരമായ പരിക്ക്. 23കാരനായ റൊണാൾഡ് അറോയോയും സഹതാരം ഗാവിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
തലക്കു പരിക്കേറ്റ് മൈതാനത്തു കിടന്ന ഉറുഗ്വായ് താരം അറോയോയെ പിന്നീട് ആംബുലൻസ് എത്തിച്ചാണ് ആശുപത്രിയിലേക്കു മാറ്റിയത്. അപകടനില തരണംചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കളിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്സ ജയം പിടിച്ചിരുന്നു. ഒബാമയെങ് രണ്ടുവട്ടം വലകുലുക്കിയ കളിയിൽ ബാഴ്സയുടെ മൂന്നാം ഗോൾ മെംഫിസ് ഡീപേ നേടി. സെൽറ്റ വിഗോക്കായി ഇയാഗോ ആസ്പാസായിരുന്നു സ്കോറർ. ലാ ലിഗയിൽ ഒന്നാമതുള്ള റയൽ മഡ്രിഡ് നേരത്തേ കിരീടം ഉറപ്പിച്ചിരുന്നു. വൻ തിരിച്ചുവരവ് നടത്തിയ ബാഴ്സലോണ രണ്ടാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.