ബാഴ്​സലോണക്കായി ഗോൾ നേടിയ അൻസു ഫാത്തിയുടെ ആഹ്ലാദം (22) 

വീണ്ടും ഫാത്തി; ജയം തുടർന്ന്​ ബാഴ്​സ

വിഗോ: റൊണാൾഡ്​ കൂമാ​െൻറ കീഴിൽ ലാലിഗയിൽ വിജയക്കുതിപ്പ്​ തുടർന്ന്​ ബാഴ്​സലോണ. സീസണിലെ രണ്ടാം മത്സരത്തിൽ ബാഴ്​സലോണ 3-0ത്തിന്​ സെൽറ്റ വിഗോയെ തോൽപിച്ചു. ആദ്യ പകുതിയിൽ ക്ലെമെൻറ്​ ലെങ്ക്​ലെറ്റ്​ ചുവപ്പ്​ കാർഡ്​ കണ്ട്​ പുറത്തായതിനാൽ 10 പേരെ വെച്ചായിരുന്നു ബാഴ്​സയുടെ മിന്നും ജയം​.

4-2-3-1 ഫോർമേഷനിലാണ്​ കൂമാൻ ബാഴ്​സയെ എതിർ ടീം മൈതാനത്ത്​ അണിനിരത്തിയത്​. 11ാം മിനിറ്റിൽ ഫിലിപ്​ കുടിന്യോയുടെ പാസിൽ നിന്നും 17കാരനായ ഫാത്തിയാണ്​ ആദ്യം വലകുലുക്കിയത്​. 23ാം മിനിറ്റിലും 42ാം മിനിറ്റിലും മഞ്ഞക്കാർഡു​കൾ വാങ്ങിയാണ്​ ​ലെങ്ക്​ലെറ്റ്​ പുറത്തായത്​.

51ാം മിനിറ്റിൽ സെൽറ്റവിഗോ താരം ലൂകാസ്​ ഒലാസയുടെ വകയായിരുന്നു ഒരുഗോൾ. ഇഞ്ചുറി സമയത്ത്​ സെർജി റോബർ​ട്ടോ പട്ടിക പൂർത്തിയാക്കി. ലീഗിലെ ആദ്യ മത്സരത്തിൽ വിയ്യാറയലിനെ 4-0ത്തിന്​ തകർത്ത മെസ്സിയും കൂട്ടരും ആറു പോയൻറുമായി പോയൻറ്​ പട്ടികയിൽ അഞ്ചാം സ്​ഥാനത്താണ്​.

ഞായറാഴ്​ച നടക്കുന്ന മത്സരത്തിൽ സെവിയ്യയാണ്​ ബാഴ്​സയുടെ എതിരാളി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT