ലോകകപ്പ്​ യോഗ്യത: ഡി മരിയയുടെ ഗോളിൽ ഉറുഗ്വേക്കെതിരെ അർജന്‍റീനക്ക്​ ജയം

മോൺന്‍റിവി​ഡിയോ: ലോകകപ്പ്​ യോഗ്യത മത്സരത്തിൽ എയ്​ഞ്ചൽ ഡി മരിയയുടെ ഒറ്റഗോൾ മികവിൽ ഉറുഗ്വോക്കെതിരെ അർജന്‍റീനക്ക്​ ജയം. ഏഴാം മിനിറ്റിൽ ഡിബാലയുടെ പാസിൽ നിന്നാണ്​ ഡി മരിയയുടെ ഗോൾ പിറന്നത്​. സൂപ്പർ താരം ലയണൽ മെസി പകരക്കാരനായാണ്​ ഉ​റുഗ്വേക്കെതിരായ മത്സരത്തിൽ കളിക്കാനിറങ്ങിയത്​.

പരിക്ക്​ മൂലം പി.എസ്​.ജിയുടെ കഴിഞ്ഞ രണ്ട്​ മത്സരങ്ങളിൽ​ മെസി കളിച്ചിരുന്നില്ല. ഉറുഗ്വോക്കെതിരായ മത്സരത്തിൽ 76ാം മിനിട്ടിലാണ്​ അർജന്‍റീന പരിശീലകൻ സ്​കോളനി മെസിയെ കളത്തിലിറക്കിയത്​. ഉറുഗ്വോക്കെതിരായ ജയത്തോടെ 12 കളികളിൽ നിന്ന്​ എട്ട്​ ജയവും നാല്​ സമനിലയുമായി അർജന്‍റീനക്ക്​ 28 പോയന്‍റായി.

12 കളികളിൽ 11 ജയവുമായി 34 പോയിന്‍റ്​ നേടി ബ്രസീലാണ്​ ഗ്രൂപ്പിൽ ഒന്നാമത്​. ബ്രസീൽ നേരത്തെ തന്നെ ലോകകപ്പിന്​ യോഗ്യത നേടിയിരുന്നു. 13 കളികളിൽ അഞ്ച്​ തോൽവിയും നാല്​ സമനിലയുമുള്ള ഉറുഗ്വോ നിലവിൽ ആറാം സ്ഥാനത്താണ്​.

Tags:    
News Summary - Angel Di Maria strike against Uruguay puts Argentina on brink of 2022 Qatar World Cup qualification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.