ഇരട്ട ഗോളുമായി മൊറാറ്റ; ലാസിയോക്കെതിരെ ജയിച്ച്​ യുവന്‍റസ്​

ഇരട്ട ഗോളുമായി മൊറാറ്റ; ലാസിയോക്കെതിരെ ജയിച്ച്​ യുവന്‍റസ്​മിലാൻ: ആദ്യം ഗോൾ വഴങ്ങിയിട്ടും മൂന്നുവട്ടം തിരിച്ചടിച്ച്​ മികച്ച വിജയവുമായി യുവന്‍റസ്​. സീരി എയിൽ ഒന്നാമതുള്ള ഇന്‍റർ മിലാനെതിരെ പോയിന്‍റ്​ വ്യത്യാസം ഇതോടെ ഏഴായി ചുരുങ്ങി. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തി കളി തുടങ്ങിയ യുവന്‍റസിനെ ഞെട്ടിച്ച്​ ലാസിയോയാണ്​ ആദ്യം ഗോൾ നേടിയത്​. ജൊആക്വിൻ കൊറിയ ആയിരുന്നു സ്​കോറർ. 39ാം മിനിറ്റിൽ അഡ്രിയൻ റബിയോട്ടിലൂടെ സമനില പിടിച്ച യുവന്‍റസിനായി പിന്നീട്​ രണ്ടു വട്ടം വല ചലിപ്പിച്ച്​ മൊറാറ്റ വിജയവും വിലപ്പെട്ട മൂന്നു പോയിന്‍റും ടീമിന്​ നൽകി.

ഇറ്റാലിയൻ സീരി എയിൽ ആൻഡ്രിയ പിർലോ പരിശീലിപ്പിക്കുന്ന യുവന്‍റസ്​ മിലാൻ ടീമുകൾക്ക്​ പിന്നിൽ മൂന്നാമതാണ്​. 52 പോയിന്‍റാണ്​ യുവെയുടെ സമ്പാദ്യം. ഒരു പോയിന്‍റ്​ മാത്രം കൂടുതലുള്ള എ.സി മിലാനാണ്​ രണ്ടാമത്​.

കളിയിൽ നിയ​ന്ത്രണം യുവന്‍റസിനായിരുന്നുവെങ്കിലും ഒപ്പംനിന്ന്​ പൊരുതിയ ലാസിയോ അവസരങ്ങൾ തുറക്കുന്നതിലും സമം നിന്നെങ്കിലും ഒരു വട്ടം മാത്ര​മാണ്​ ലക്ഷ്യം കാണുന്നതിൽ വിജയിച്ചത്​. 

Tags:    
News Summary - Alvaro Morata scored twice as Juventus fought back to beat Lazio and edge closer to Serie A leaders Inter Milan.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT