Posted On
date_range Updated On
date_range അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ: കേരള ടീമുകൾക്ക് വിജയം
കോതമംഗലം: അഖിലേന്ത്യ അന്തർ സർവകലാശാല മത്സരങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ തുടക്കമായി. ചാമ്പ്യൻഷിപ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. 16 യൂനിവേഴ്സിറ്റി ടീമുകളാണ് മത്സരിക്കുന്നത്. ദക്ഷിണ മേഖല ചാമ്പ്യൻമാരായ എം.ജി യൂനിവേഴ്സിറ്റി ഗുരു നാനാക് ദേവ് യൂനിവേഴ്സിറ്റിയെ 2-1ന് പരാജയപ്പെടുത്തി.
അഡമസ് യൂനിവേഴ്സിറ്റി ഏഴ് ഗോളിന് രാജസ്ഥാൻ യൂനിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. പഞ്ചാബ് യൂനിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കേരള യൂനിവേഴ്സിറ്റി പരാജയപ്പെടുത്തി. സന്ത് ബാബ ഭാഗ് സിങ് യൂനിവേഴ്സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.