Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോയെ ടീമിൽ ഉൾപ്പെടുത്താൻ കാമറൂൺ ഹീറോയെ കൈവിട്ട് അൽ നസ്ർ
റിയാദ്: പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലുൾപ്പെടുത്താൻ കാമറൂണിന്റെ ലോകകപ്പ് ഹീറോ വിൻസെന്റ് അബൂബക്കറിനെ കൈവിട്ട് അൽ നസ്ർ ക്ലബ്.
എട്ടു വിദേശതാരങ്ങളെ മാത്രമേ സൗദി ലീഗ് നിയമം അനുവദിക്കുന്നുള്ളൂ. ഇതിനാലാണ് ഒന്നര വർഷം കൂടി ബാക്കിയിരിക്കെ വിൻസെന്റുമായുള്ള കരാർ പരസ്പരധാരണ പ്രകാരം അവസാനിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോ തൊട്ടുമുമ്പ് കളിച്ച മാഞ്ചസ്റ്റർ യുനൈറ്റഡ് വിൻസെന്റിനെ നോട്ടമിട്ടതായും റിപ്പോർട്ടുണ്ട്.
ലോകകപ്പിൽ സെർബിയക്കെതിരെ സ്കോർ ചെയ്ത താരം അടുത്ത മത്സരത്തിൽ ബ്രസീലിനെതിരെ നേടിയ വിജയഗോളോടെയാണ് ആഗോളതലത്തിൽ ഏറെ ശ്രദ്ധേയനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.