Posted On
date_range Updated On
date_range എസി മിലാൻ കോച്ച് സ്റ്റഫാനോ പിയോളിക്ക് കോവിഡ് സ്ഥിരീകരിച്ചു
മിലാൻ: എസി മിലാൻ കോച്ച് പിയോളിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ക്ലബ്ബ് അധികൃതർ അറിയിച്ചു. 55 കാരനായ പിയോളിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വീട്ടിൽ ക്വാറന്‍റൈനിലാണെന്നും ശനിയാഴ്ചത്തെ പരിശീലന സെഷൻ റദ്ദാക്കിയതായും മിലാൻ പറഞ്ഞു.
'ടീമംഗങ്ങളും മറ്റ് സ്റ്റാഫുകളും കോവിഡ് പരിശോധന നടത്തി, എല്ലാവർക്കും നെഗറ്റീവാണ്, നാപോളിയുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം തിങ്കളാഴ്ച ആരംഭിക്കും' -അധികൃതർ അറിയിച്ചു.
നേരത്തേ ടീം ഗോൾകീപ്പർ ഗിയാൻലൂക്ക ഡോണറുമ്മ, ഫോർവേഡ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ലീഗിൽ തോൽവിയറിയാതെ ഏഴ് കളികളിൽ നിന്ന് 17 പോയിന്‍റുമായി മിലാൻ മുന്നിലാണ്, ഈമാസം 22 നാണ് നാപോളിയുമായുള്ള മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.