Posted On
date_range Updated On
date_range യുവന്റസിനെ വീഴ്ത്തി എ.സി മിലാൻ ചാമ്പ്യൻസ് ലീഗിന്
റോം: സീരി എയിൽ യുവന്റസിനെതിരെ നിർണായക അങ്കം ജയിച്ച് എ.സി മിലാൻ സീരി എയിൽ നാലാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഉറപ്പാക്കി. ഒലിവിയർ ജിറൂഡ് സ്കോർ ചെയ്ത മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മിലാൻ ടീം ജയിച്ചുകയറിയത്. നാലാമതെത്തിയ ഇവർ ഇതോടെ അഞ്ചാമതുള്ള അറ്റ്ലാന്റക്കു മേൽ ആറു പോയിന്റ് ലീഡ് ഉറപ്പിച്ചാണ് ചാമ്പ്യൻസ് ലീഗ് ടിക്കറ്റ് സ്വന്തമാക്കിയത്. തെറ്റായ കണക്കുകൾ കാണിച്ചെന്ന പേരിൽ യുവന്റസിന് നേരത്തെ 10 പോയന്റ് നഷ്ടമായിരുന്നു. ഇതോടെ ഏഴാം സ്ഥാനത്തായ യുവെക്ക് ഇനി പ്രതീക്ഷയില്ല. നാപോളി, ലാസിയോ, ഇന്റർ മിലാൻ ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.