Posted On
date_range Updated On
date_range ആഷിഖ് കുരുണിയന് അസീല കൂട്ട്
മലപ്പുറം: ഇന്ത്യൻ ഫുട്ബാൾ ടീമിലെ ഇളംതലമുറക്കാരൻ ആഷിഖ് കുരുണിയൻ വിവാഹിതനായി. തിരൂർ കൽപ്പകഞ്ചേരി പറവന്നൂർ സ്വദേശിനിയും കണ്ണൂരിൽ ബി ഫാം വിദ്യാർഥിനിയുമായ അസീലയാണ് ജീവിതത്തിൽ കൂട്ടായി എത്തിയത്.
കോവിഡ് 19 സാഹചര്യങ്ങൾ കണക്കിലെടുത്ത് തൽക്കാലം വിവാഹ സൽക്കാരം വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് ആഷിഖ് പറഞ്ഞു. ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിക്ക് വേണ്ടി കളിക്കുന്ന താരം മലപ്പുറം പട്ടർക്കടവിലെ കുരുണിയൻ അസൈൻ – ഖദീജ ദമ്പതികളുടെ മകനാണ്.
ഇന്ത്യയുടെ അണ്ടർ 19, 20 ടീമുകളുടെ ജഴ്സിയണിഞ്ഞ ആഷിഖ് സീനിയർ സംഘത്തിൽ 16 അന്താരാഷ്ട്ര മത്സരങ്ങൾക്കിറങ്ങി. സ്കൂൾ അധ്യാപകനായ തെയ്യമ്പാട്ടിൽ സിറാജിെൻറയും സുരയ്യയുടെയും മകളാണ് അസീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.