ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി നേടിയ വിയാൻ മൾഡർ
Posted On
date_range Updated On
date_range വിയാൻ മൾഡർക്ക് സെഞ്ച്വറി; ഒന്നാം ടെസ്റ്റിൽ സിംബാബ്വെക്ക് ലക്ഷ്യം 537
ബുലവായോ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സിംബാബ്വെക്ക് പടുകൂറ്റൻ വിജയ ലക്ഷ്യം നിശ്ചയിച്ച് ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിങ്സിൽ വൻ ലീഡ് പിടിച്ച പ്രോട്ടീസ് രണ്ടാം ഇന്നിങ്സിൽ 369 റൺസിന് പുറത്തായി. 147 റൺസെടുത്ത വിയാൻ മൾഡറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. 537 റൺസ് വിജയ ലക്ഷ്യം തേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ആതിഥേയർ മൂന്നാംനാൾ സ്റ്റമ്പെടുക്കുമ്പോൾ ഒരു വിക്കറ്റിന് 32 റൺസെന്ന നിലയിലാണ്. സ്കോർ: ദക്ഷിണാഫ്രിക്ക 418/9 ഡിക്ല., 369, സിംബാബ്വെ 251 & 32/1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.