യുവരാജ്​, ഗെയ്​ൽ, ഡിവില്ലിയേഴ്​സ്​

യുവരാജും ഗെയ്​ലും ഡിവി​ല്ലിയേഴ്​സും ഒരു ടീമിൽ കളിക്കാനൊരുങ്ങുന്നു; മത്സരങ്ങൾ അങ്ങ്​ ആസ്​ട്രേലിയയിൽ

ന്യൂഡൽഹി: ട്വൻറി20 ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ ക്രിസ്​ ഗെയ്​ൽ, യുവരാജ്​ സിങ്, എബി ഡിവില്ലിയേഴ്​സ്​​ എന്നിവർ ഒരു ടീമിൽ കളിക്കാൻ പോകുന്നു. മെൽബണിലെ ഈസ്​റ്റേൺ ക്രിക്കറ്റ്​ അസോസിയേഷൻ ടീമായ 'ദ മൽഗ്രേവ്​ ക്രിക്കറ്റ്​ ക്ലബ്​'ആണ്​ മൂവരെയും ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്​​.

മുൻ ശ്രീലങ്കൻ താരങ്ങളായ തിലക്​രത്​ന ദിൽഷനെയും ഉപുൽ തരംഗയെയും ടീമിലെത്തിച്ച അവർ ലങ്കൻ ഇതിഹാസം സനത്​ ജയസൂര്യയെയാണ്​ കോച്ചായി നിയമിച്ചിരിക്കുന്നത്​. വിൻഡീസ്​ ഇതിഹാസം ബ്രയാൻ ലാറയുമായും ചർച്ചകൾ നടത്തുന്നതായി ക്ലബ്​ പ്രസിഡൻറ്​ മിലൻ പുല്ലെനായകം പറഞ്ഞു.

'ദിൽഷൻ, തരംഗ, ജയസൂര്യ എന്നിവരുടെ സേവനം ഞങ്ങൾ ഉറപ്പാക്കി. കഴിവുറ്റ കുറച്ചധികം താരങ്ങളെ ഞങ്ങളോടൊപ്പം ചേർക്കാനുള്ള ശ്രമങ്ങളിലാണ്'-​പുല്ലെനായകം ക്രിക്കറ്റ്​.കോം.എയുവിനോട്​ പറഞ്ഞു.

'ഞങ്ങൾ ചർച്ചയിലാണ്​​. ഗെയ്​ലും യുവരാജും 90 ശതമാനവും ഉറപ്പിച്ച മട്ടാണ്​. എങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ട്' -അദ്ദേഹം പറഞ്ഞു. യുവരാജും ഗെയ്​ലും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇ.സി.എ ട്വൻറി20 കപ്പ്​ ലക്ഷ്യമിട്ട്​ ടീമിനെ ഒരുക്കാൻ കൂടുതൽ സ്​പോൺസർമാരെ തേടുകയാണെന്നും പ്രസിഡൻറ്​ പറഞ്ഞു.

Tags:    
News Summary - Yuvraj Singh, Chris Gayle, Ab de Villiers might play for australian cricket club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT