Posted On
date_range Updated On
date_range ലങ്ക പ്രീമിയർ ലീഗിൽ ഒത്തുകളി വിവാദം; വിൻഡീസ് ബാറ്റർ ഡെവോണിന് സസ്പെൻഷൻ
ദുബൈ: ലങ്ക പ്രീമിയർ ലീഗിൽ ഒത്തുകളി ആസൂത്രണം ചെയ്തെന്ന ആരോപണത്തിൽ കാൻഡി വാരിയേഴ്സ് താരമായിരുന്ന വെസ്റ്റിൻഡീസ് ബാറ്റർ ഡെവോൺ തോമസിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. 2021ലാണ് സംഭവം നടന്നത്.
ഇതേ വർഷം തന്നെ അബൂദബി ടി10ലും കരീബിയൻ പ്രീമിയർ ലീഗിലും വാതുവെപ്പുകാർ സമീപിച്ചത് അധികൃതരെ അറിയിക്കാത്തതും നടപടിക്ക് കാരണമായി. മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
യു.എ.ഇക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്കുള്ള വെസ്റ്റിൻഡീസ് ടീമിൽ അംഗമാണ് 33കാരനായ ഡെവോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.