തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ
Posted On
date_range Updated On
date_range ലോകകപ്പ് സന്നാഹ മത്സരം: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ലോകകപ്പ് സന്നാഹമത്സരത്തിനായി ദക്ഷിണാഫ്രിക്കൻ സംഘം തലസ്ഥാനത്ത് എത്തി. തിങ്കളാഴ്ച പുലർച്ച 3.10നാണ് ദുബൈയിൽനിന്നുള്ള വിമാനത്തിൽ സംഘം എത്തിയത്. തുടർന്ന് താമസസൗകര്യമൊരുക്കിയ സ്വകാര്യഹോട്ടലിലേക്ക് മടങ്ങി. ചൊവ്വാഴ്ച മുതൽ സംഘം കാര്യവട്ടം ഗ്രീൻഫീൽഡിലും തുമ്പ സെന്‍റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിലുമായി പരിശീലനം നടത്തും.
29ന് അഫ്ഗാസ്താനുമായാണ് ദ.ആഫ്രിക്കയുടെ ആദ്യ സന്നാഹമത്സരം. തുടർന്ന് ഒക്ടോബർ രണ്ടിന് ന്യൂസിലൻഡുമായും പ്രോട്ടീസ് സംഘം പരിശീലന മത്സരം കളിക്കും. അതേസമയം, ദക്ഷിണാഫ്രിക്കയെ നേരിടാനായി 27നായിരിക്കും അഫ്ഗാസ്താൻ ടീം തിരുവനന്തപുരത്തെത്തുക. ആസ്‌ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾ വ്യാഴാഴ്‌ചയും ന്യൂസിലൻഡ് ശനിയാഴ്‌ചയും ഇന്ത്യ ഞായറാഴ്‌ചയും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.