Posted On
date_range Updated On
date_range എന്താണ് അവസാനം ഗൂഗിളിൽ സെർച്ച് ചെയ്തത്; കോഹ്ലിയുടെ മറുപടി അറിയാം
ന്യൂഡൽഹി: എന്തായിരിക്കും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അവസാനമായി ഗൂഗിളിൽ സെർച്ച് ചെയ്തത്?. അറിയാൻ ഏതൊരാൾക്കും കൗതുകമുണ്ടാകും. ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ നായകനോട് ആരാധകെൻറ ചോദ്യമെത്തിയപ്പോൾ മടിയൊന്നും കൂടാതെ കോഹ്ലി മറുപടി നൽകി.
അത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിനെക്കുറിച്ചാണെന്നായിരുന്നു കോഹ്ലിയുടെ മറുപടി. കേട്ടവർക്ക് അതിൽ ആശ്ചര്യമൊന്നും തോന്നിയില്ല. വിരാട് കോഹ്ലി ഒരു കടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനാണെന്നത് നേരത്തേ വ്യക്തമായതാണ്. അതുകൊണ്ടുതന്നെ റൊണാൾഡോയെക്കുറിച്ച് ഒരു ട്രാൻസ്ഫർ വാർത്ത പരക്കുേമ്പാൾ സെർച്ച് ചെയ്യുന്നത് സ്വാഭാവികം.
കടുത്ത ഫുട്ബാൾ ആരാധകനായ കോഹ്ലി റൊണാൾഡോയുടെ ആരാധകനാണെന്ന് തുറന്ന് പറയുകയും താരത്തെ സന്ദർശിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.