ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങി

മുംബൈ: ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങി. കോഹ്‍ലി മടങ്ങേണ്ട അടിയന്തര സാഹചര്യം കുടുംബത്തിലുണ്ടായതിനെ തുടർന്നാണ് അദ്ദേഹം ദക്ഷിണാ​ഫ്രിക്ക വിട്ടതെന്നാണ് വിവരം. ആദ്യ ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് കോഹ്‍ലി തിരിച്ചെത്തുമെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഡിസംബർ 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. നേരത്തെ ഇഷാൻ കിഷനും സീരിസിൽ നിന്ന് പിന്മാറിയിരുന്നു. കെ.എസ് ഭരതിനെയാണ് പകരം രണ്ട് മത്സരങ്ങൾക്കുള്ള പരമ്പരയിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ ഓപ്പണർ ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്‍വാദും പരമ്പരയിൽ കളി​ക്കില്ലെന്നാണ് സൂചന. കൈവിരലിനേറ്റ പരിക്കാണ് ഗെയ്ക്‍വാദിന് തിരിച്ചടിയായത്. രണ്ടാം ഏകദിനത്തിനിടെയാണ് ഗെയ്ക്‍വാദിന് പരിക്കേറ്റത്. എന്നാൽ, ഗെയ്ക്‍വാദിന്റെ പകരക്കാരനെ ബി.സി.സി.ഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ലോകകപ്പിന് ശേഷം വിരാട് കോഹ്‍ലിയുടേയും രോഹിത് ശർമ്മയുടേയും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവാകും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര. ആസ്ട്രേലിയക്കെതിരായ ലോകകപ്പ് തോൽവിക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കോഹ്‍ലിയും രോഹിതും കളിച്ചിട്ടില്ല.

Tags:    
News Summary - Virat Kohli Returns Home From South Africa, Another Batter Ruled Out: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.