ഐ.പി.എൽ ഫൈനൽ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് ഏറ്റുവാങ്ങിയ തോൽവിയിൽ കുറ്റസമ്മതവുമായി പഞ്ചാബ് താരം നേഹൽ വധേര. കലാശപ്പോരാട്ടത്തിൽ ടോസ് നേടി ബാഗ്ലൂരിനെ ബാറ്റിങ്ങിനയച്ച പഞ്ചാബ് 190 റൺസില്‍ അവരെ എറിഞ്ഞൊതുക്കിയെങ്കിലും ആറ് റണ്‍സിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. പഞ്ചാബിനായി അഞ്ചാമാതായി ബാറ്റ് ചെയ്യാനിറങ്ങിയ നേഹൽ വദേര 18 പന്തില്‍ 15 റണ്‍സെടുത്താണ് പുറത്തായത്. താന്‍ ബാറ്റ് ചെയ്തത് കുറച്ചുകൂടി വേഗത്തിലായിരുന്നെങ്കില്‍ കിരീടം പഞ്ചാബ് നേടുമായിരുന്നുവെന്ന് വധേര ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്നിംഗ്സിന്‍റെ വേഗം കൂട്ടുന്നതില്‍ എനിക്ക് പിഴച്ചു. മത്സരം അവസാന ഓവറുകളിലേക്ക് നീട്ടാതെ ഞാന്‍ കുറച്ചുകൂടി ആക്രമണ മനോഭാവത്തോടെ ബാറ്റ് ചെയ്യണമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. 4 .20 കോടി രൂപക്ക് പഞ്ചാബിലെത്തിയ താരം സീസണില്‍ 145.84 സ്ട്രൈക്ക് റേറ്റില്‍ 369 റണ്‍സെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.