Posted On
date_range Updated On
date_range ടെസ്റ്റ് റാങ്കിങ്: ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം
ദുബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ താരങ്ങൾക്ക് ടെസ്റ്റ് റാങ്കിങ്ങിൽ കുതിപ്പ്. രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ലോകേഷ് രാഹുൽ 37 സ്ഥാനം മെച്ചപ്പെടുത്തി 19ലേക്ക് എത്തിയപ്പോൾ, ക്യാപ്റ്റൻ വിരാട് കോഹ്ലി അഞ്ചാം സ്ഥാനം നിലനിർത്തി.
ഒപ്പം രോഹിത് ശർമയും ഋഷഭ് പന്തും ആറും ഏഴും സ്ഥാനം നിലനിർത്തി. തുടർ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് അഞ്ചിൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.