ശിവനരെയ്ൻ ചന്ദർപോൾ, മകൻ തഗെനരെയ്ൻ ചന്ദർപോൾ

അച്ഛന്‍റെ പാതയിൽ മകനും; വെസ്റ്റിൻഡീസിനായി ഇറങ്ങി ചന്ദർപോളിന്‍റെ മകൻ തഗെനരെയ്ൻ

ന്ത്യൻ വംശജനായ വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് താരം ശിവനരെയ്ൻ ചന്ദർപോളിന്‍റെ മകൻ തഗെനരെയ്ൻ ചന്ദർപോൾ വെസ്റ്റിൻഡീസ് തൊപ്പിയണിഞ്ഞു. ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിലാണ് ജൂനിയർ ചന്ദർപോൾ ഇറങ്ങിയത്. മത്സരത്തിന് മുന്നോടിയായി ഇതിഹാസ താരം ബ്രയാൻ ലാറ തഗെനരെയ്ൻ ചന്ദർപോളിന് വെസ്റ്റിൻഡീസ് തൊപ്പി കൈമാറി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് 26കാരനായ ഓപ്പണർക്ക് ദേശീയ ടീമിൽ അവസരം നേടിക്കൊടുത്തത്. 50 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 34.21 ശരാശരിയിൽ 437 റൺസ് താരം നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും തഗെനരെയ്ൻ സ്വന്തമാക്കിയിട്ടുണ്ട്.

 

വെസ്റ്റിന്‍ഡീസിനുവേണ്ടി 100 ടെസ്റ്റ് കളിച്ച ആദ്യ ഇന്ത്യന്‍ വംശജനാണ് ശിവനരെയ്ൻ ചന്ദര്‍പോള്‍. അക്കാലത്തെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായിരുന്നു. 164 ടെസ്റ്റില്‍ നിന്ന് 30 സെഞ്ച്വറിയും 65 അര്‍ധസെഞ്ച്വറിയും അടക്കമാണ് ചന്ദര്‍പോള്‍ 11867 റണ്‍സാണ് നേടിയത്. 203 നോട്ടൗട്ട് ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന വിന്‍ഡീസ് താരം എന്ന ലാറയുടെ ബഹുമതിക്ക് 86 റണ്‍സ് അകലെവച്ചാണ് 2016ൽ ചന്ദര്‍പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2008ൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ ശിവനരെയ്ൻ ചന്ദര്‍പോളിനെ വിസ്ഡന്‍ ഉള്‍പ്പെടുത്തിയിരുന്നു.

Tags:    
News Summary - Tagenarine Chanderpaul receives Test cap from Brian Lara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.