'കേരളത്തിന് രഞ്ജി ചാമ്പ്യന്മാരാകാൻ കഴിയട്ടെ'; ആശംസയുമായി ഗവാസ്കർ

കാസർകോട്: രഞ്ജി ട്രോഫി ജേതാക്കളാകാൻ കേരളത്തിന് സാധിക്കട്ടെയെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. കാസർകോടെത്തിയ ഗവാസ്കർ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് രഞ്ജി ഫൈനലിലെത്തിയ കേരളത്തിന് വിജയാശംസ നേർന്നത്. 'രഞ്ജി ട്രോഫിയിൽ ആദ്യമായി ഫൈനലിലെത്തിയ കേരള ടീമിന് അഭിനന്ദനങ്ങൾ. മികച്ച മത്സരമായിരുന്നു. ഫൈനലിൽ എല്ലാ ആശംസകളും നേരുന്നു' -ഗവാസ്കർ പറഞ്ഞു.

74 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗുജറാത്തിനെതിരായ മത്സരത്തിൽ സമനില നേടി കേരളം ഫൈനലിൽ കടന്നത്. ആദ്യ ഇന്നിങ്സിൽ നേടിയ രണ്ട് റൺ ലീഡാണ് കേരളത്തെ കലാശപ്പോരാട്ടത്തിലേക്ക് നയിച്ചത്.

ആദ്യ ഇന്നിങ്സിൽ കേരളം 457 റൺസെടുത്തപ്പോൾ ഗുജറാത്ത് ഇന്നിങ്സ് രണ്ട് റൺസ് അകലെ 455ൽ അവസാനിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കേരളത്തിന് ഇന്നിങ്സ് ലീഡ് നേടാനായത്. ഫൈനലിൽ കടന്നതിന്‍റെ ആത്മവിശ്വാസത്തോടെ രണ്ടാമിന്നിങ്സിനിറങ്ങിയ കേരളം നാലിന് 114 എന്ന നിലയിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച നടക്കുന്ന ഫൈനലിൽ വിദർഭയാണ് കേരളത്തിന്‍റെ എതിരാളികൾ. മുംബൈയെ തോൽപ്പിച്ചാണ് വിദർഭ ഫൈനലിലെത്തിയത്.  

Tags:    
News Summary - Sunil Gavaskar wishes kerala team for Ranji Trophy final match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.