അഫ്രീദിയുടെ ഹെൽമെറ്റ്​

ഇങ്ങനെയുമൊരു ഹെൽമെറ്റോ?​; അഫ്രീദിക്കെതിരെ ചോദ്യവുമായി ക്രിക്കറ്റ്​ ലോകം

കളിക്കളത്തിനകത്തും പുറത്തും എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്​തിയാണ്​ പാക്കിസ്​താ​െൻറ മുൻ ക്രിക്കറ്റ്​ താരം ഷാഹിദ്​ അഫ്രീദി. ഇത്തവണ ത​െൻറ വ്യത്യസ്​തമായ ഹെൽ​െമറ്റി​െൻറ പേരിലാണ്​ അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടം നേടിയത്​. ശനിയാഴ്​ച കറാച്ചിയിൽ നടന്ന പാക്കിസ്​താൻ സൂപ്പർ ലീഗി​ലെ മുൾത്താൻ സുൽത്താൻസും കറാച്ചി കിങ്​സും തമ്മിലെ ​​േപ്ലഒാഫ്​ മത്സരത്തിനിടെയാണ്​ സംഭവം. മുൾത്താൻ താരമാണ്​ അ​ഫ്രീദി.

ഏഴാമതായാണ്​ അദ്ദേഹം ബാറ്റ് ചെയ്യാനെത്തിയത്​. 12 പന്തിൽ ഒരു സിക്​സടക്കം 12 റൺസായിരുന്നു സമ്പാദ്യം​. പേസർ അർഷദ്​ ഇഖ്​ബാലി​െൻറ പന്തിൽ ഹെയിൽസിന്​​ ക്യാച്ച്​ നൽകി മടങ്ങു​േമ്പാഴേക്കും അഫ്രീദിയുടെ ഹെൽ​െമറ്റ്​ എല്ലാവരുയെും ശ്രദ്ധയാകർഷിച്ചിരുന്നു.

ഗ്രില്ലിന്​ മുകളിലെ കമ്പി നീക്കം ചെയ്ത്​ അപകടകരമായ രീതിയിലാണ്​ ഇതി​െൻറ രൂപകൽപ്പന. കമ്പികൾക്കിടയിലെ വിടവിലൂടെ എളുപ്പത്തിൽ പന്ത്​ പോകാനും മുഖത്തിടിക്കാനും സാധ്യതയുണ്ടായിരുന്നു​. ഭാഗ്യവശാൽ, അഫ്രീദിക്ക് പ്രശ്‌നമൊന്നും നേരിടേണ്ടിവന്നില്ല. പക്ഷെ, ഹെൽ​െമറ്റി​െൻറ സുരക്ഷയെക്കുറിച്ച്​ സമൂഹമാധ്യമങ്ങളും കമൻററി ബോക്സിലെ അംഗങ്ങളുമെല്ലാം ചോദ്യമുന്നയിച്ച്​ കഴിഞ്ഞു.

2014ൽ ആസ്​ട്രേലിയൻ താരം ഫിലിപ്പ്​ ഹ്യൂസി​െൻറ മരണത്തെതുടർന്ന്​ കളിക്കാരുടെ സുരക്ഷയിൽ, പ്രത്യേകിച്ച്​ ഹെൽ​െമറ്റി​െൻറ കാര്യത്തിൽ ​െഎ.സി.സി ഏറെ ശ്രദ്ധചെലുത്തുന്നുണ്ട്​. കഴിഞ്ഞയാഴ്​ച അവസാനിച്ച ഐ.പി.എല്ലിനിടെ ഹൈദരാബാദി​െൻറ വിജയ് ശങ്കറിന് പരിക്കേറ്റതോടെ ബാറ്റ്സ്മാൻമാർക്ക് ഹെൽ​െമറ്റ് നിർബന്ധമാക്കേണ്ട വിഷയം സച്ചിനടക്കമുള്ളവരും ഉന്നയിച്ചിരുന്നു.

കോവിഡ്​ കാരണം മാർച്ചിൽ നിലച്ച പാക്കിസ്​താൻ സൂപ്പർ ലീഗ്​​ കഴിഞ്ഞദിവസമാണ്​ പുനരാരംഭിച്ചത്​. നേരത്തെ കോവിഡ്​ ബാധിച്ച്​ അ​ഫ്രീദി ചികിത്സയിലായിരുന്നു. അതിനുശേഷമാണ്​ 40കാരൻ വീണ്ടും ക്രീസിലെത്തിയത്​. മുൾത്താൻ സുൽത്താൻസും കറാച്ചി കിങ്​സും തമ്മിലെ മത്സരത്തിൽ ഇരുടീമുകളും 141 റൺസ്​ നേടി​യതോടെ മത്സരം സൂപ്പർ ഓവറിലേക്ക്​ പ്രവേശിച്ചു. ഇവിടെ അഫ്രീദിയുടെ ടീമിന്​ തോൽവിയായിരുന്നു ഫലം. അതേസമയം, 10 മത്സരങ്ങളിൽനിന്ന്​ 14 പോയൻറുമായി മുൾത്താൻ സുൽത്താൻസാണ്​ പോയിൻറ്​ പട്ടികയിൽ ഒന്നാമത്​. അത്രയും മത്സരങ്ങളിൽനിന്ന്​ 11 പോയിൻറുമായി കറാച്ചി കിങ്സ്​ രണ്ടാമതുണ്ട്​.

Tags:    
News Summary - Such a helmet ?; Cricket world with question against Afridi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.