Posted On
date_range Updated On
date_range ടി20 ലോകകപ്പിൽ നാണക്കേടിന്‍റെ റെക്കോർഡുമായി മിച്ചൽ സ്റ്റാർക്ക്
ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഒരു ഐ.സി.സി കിരീടം നേടിയിരിക്കുകയാണ് ആസ്ട്രേലിയ. കന്നി ടി20 ലോകകപ്പെന്ന നേട്ടം ടീം സ്വന്തമാക്കിയപ്പോൾ പ്രധാന പേസറായ മിച്ചൽ സ്റ്റാർക്ക് ഇന്നലെ സ്വന്തം പേരിലാക്കിയത് ഒരു നാണക്കേടിന്‍റെ റെക്കോർഡാണ്. ടി20 ലോകകപ്പിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുക്കുന്ന ആസ്ട്രേലിയൻ ബൗളറെന്ന റെക്കോർഡാണ് താരത്തിന്‍റെ പേരിലായത്.
ന്യൂസിലൻഡിനെതിരെ നടന്ന ഫൈനൽ മത്സരത്തിൽ നാലോവറിൽ 60 റൺസായിരുന്നു 31കാരനായ താരം വിട്ടുകൊടുത്തത്. 4-0-60-0 -ഇങ്ങനെയാണ് സ്റ്റാർക്കിന്‍റെ ബൗളിങ്. നേരത്തെ ഓസീസ് ബൗളിങ് ഇതിഹാസം ബ്രെറ്റ് ലീയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. 2009ൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 56 റൺസായിരുന്നു ലീ വിട്ടുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.