ഹൊബാർട്ട്: ട്വന്റി20 ലോകകപ്പ് ഗ്രൂപ് ഒന്നിൽ ശ്രീലങ്കക്ക് തകർപ്പൻ വിജയം. അയർലൻഡിനെ ഒമ്പതു വിക്കറ്റിനാണ് മരതകദ്വീപുകാർ തകർത്തത്. ആദ്യം ബാറ്റുചെയ്ത അയർലൻഡിനെ എട്ടിന് 128ലൊതുക്കിയ ലങ്ക ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
43 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം പുറത്താവാതെ 68 റൺസടിച്ച കുശാൽ മെൻഡിസാണ് ലങ്കൻ ജയം അനായാസമാക്കിയത്. ധനഞ്ജയ ഡിസിൽവയും ചരിത് അസലങ്കയും 31 റൺസ് വീതമെടുത്തു. നേരത്തേ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മഹീഷ് തീക്ഷ്ണയും വാനിന്ദു ഹസരംഗയുമാണ് അയർലൻഡിനെ തളച്ചത്. ഹാരി ടെക്ടറും (45) പോൾ സ്റ്റർലിങ്ങും (34) മാത്രമാണ് ഐറിഷ് നിരയിൽ പിടിച്ചുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.