ബാവുമ ടെസ്റ്റിന് മാത്രം; ഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമായി

ഇന്ത്യൻ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തിനും ട്വന്റി 20യിലും നായകൻ ടെംബ ബാവുമക്ക് വിശ്രമം നൽകി എയ്ഡൻ മർക്രാമിന് ചുമതല നൽകിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ടെസ്റ്റിൽ ബാവുമ തന്നെയാകും ടീമിനെ നയിക്കുക. ഡിസംബർ പത്തിന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20കളും രണ്ട് ടെസ്റ്റുകളുമാണ് ഉണ്ടാവുക. പേസർ കഗിസൊ റബാദയും ഏകദിന-ട്വന്റി 20 ടീമുകളിൽ ഇല്ല. മാർകൊ ജാൻസൻ, ലുങ്കി എംഗിഡി, ജെറാൾഡ് കോയറ്റ്സീ എന്നിവരെ ആദ്യ രണ്ട് ട്വന്റി മത്സരങ്ങളിലിറക്കിയ ശേഷം ടെസ്റ്റിലാകും കളിപ്പിക്കുക. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് നായകൻ ടെംപ ബാവുമക്ക് നേരെ വ്യാപക വിമർശനമുയർന്നിരുന്നു.

വെറ്ററൻ താരങ്ങളായ ഡീൻ എൽഗാർ, കീഗൻ പീറ്റേഴ്സൺ, മുംബൈ ഇന്ത്യൻസ് താരം ട്രിസ്റ്റൺ സ്റ്റബ്സ്, യുവതാരം ടോണി ഡി സോർസി, പുതുമുഖ താരം നാന്ദ്രെ ബർഗർ, വിക്കറ്റ് കീപ്പർ ഡേവിഡ് ബെഡിങ്ഹാം എന്നിവർ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കേശവ് മഹാരാജ് മാത്രമാണ് ഏക സ്​പെഷലിസ്റ്റ് സ്പിന്നർ.

ടെസ്റ്റ് ടീം: ടെംബ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡിങ്ഹാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോയറ്റ്സീ, ടോണി ഡി സോർസി, ഡീൻ എൽഗാർ, മാർകൊ ജാൻസൻ, കേശവ് മഹാരാജ്, എയ്ഡൻ മർക്രാം, വിയാൻ മൾഡർ, ലുങ്കി എംഗിഡി, കീഗൻ പീറ്റേഴ്സൺ, കഗിസൊ റബാദ, ട്രിസ്റ്റൺ സ്റ്റബ്സ്, കെയ്ൽ വെരെയ്ൻ.

Tags:    
News Summary - South African squad for India tour; Bavuma for test only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.