Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡികോക് ടെസ്റ്റ് മതിയാക്കി
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയാണ് 29കാരൻ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്.
ഏകദിനത്തിലും ട്വന്റി 20യിലും തുടരുമെന്ന് താരം വ്യക്തമാക്കി. 54 ടെസ്റ്റുകളിൽ ആറു സെഞ്ച്വറിയടക്കം 38.82 ശരാശരിയിൽ 3300 റൺസാണ് ഡികോകിെൻറ പഞ്ചദിന സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.