സിംബാബ്വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിൽ. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ പ്രോട്ടീസിന് 216 റണ്‍സിന്‍റെ ആധികാരിക ലീഡുണ്ട്. ഒന്നാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെടുത്ത ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 251 റൺസെടുത്തപ്പോഴേക്കും എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ സീൻ വില്യംസ് മാത്രമാണ് സിംബാബ്വെക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. 164 പന്തിൽ 16 ഫോറുകൾ ഉൾപ്പെടെ 137 റൺസാണ് വില്യംസ് നേടിയത്.
രണ്ടാം ഇന്നിങ്സിനായി ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 49 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 216 റണ്‍സ് ലീഡുള്ള ദക്ഷിണാഫ്രിക്കക്ക് വേണ്ടി ടോണി ഡി സോര്‍സി (22), വിയാന്‍ മള്‍ഡര്‍ (25) എന്നിവരാണ് ക്രീസിലുള്ളത്. ഒരു റൺസെടുത്ത മാത്യൂ ബ്രിത്സകെയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ആദ്യ ഇന്നിങ്സിൽ ലുയാൻ-ഡ്രെ പ്രിട്ടോറിയസിന്റെയും കോർബിൻ ബോഷിന്റെയും സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്.
അരങ്ങേറ്റ മത്സരത്തിൽ ലുയാൻ ഡ്രെ പ്രിട്ടോറിയസ് 160 പന്തിൽ 11 ഫോറും നാല് സിക്സറും സഹിതം 153 റൺസെടുത്തു. എട്ടാം നമ്പറിലെത്തി 214 പന്തിൽ പുറത്താകാതെ 100 റൺസ് നേടിയ കോർബിൻ ബോഷ് പുറത്താകാതെ നിന്നു. 51 റൺസെടുത്ത് ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ഡെവാൾഡ് ബ്രവിസും നിർണായക സംഭാവനകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.