ബുലാവായോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സിംബാബ്വെയെ ഇന്നിങ്സിനും 236 റൺസിനും തോൽപിച്ച ദക്ഷിണാഫ്രിക്ക, പരമ്പര 2-0ത്തിന് തൂത്തുവാരി.
രണ്ടാം ഇന്നിങ്സിൽ ഫോളോ ഓൺ ചെയ്ത ആതിഥേയർ മൂന്നാംനാൾ 220 റൺസിന് പുറത്താവുകയായിരുന്നു. സ്കോർ: ദക്ഷിണാഫ്രിക്ക 626/5 ഡിക്ല., സിംബാബ്വെ 170 & 220. നായകൻ വിയാൻ മുൾഡറുടെ (367 നോട്ടൗട്ട്) അപരാജിത ട്രിപ്പ്ൾ സെഞ്ച്വറിയാണ് ഒന്നാം ഇന്നിങ്സിൽ പ്രോട്ടീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
സിംബാബ്വെയുടെ മറുപടി 170ൽ ഒതുങ്ങിയതോടെ ഫോളോ ഓൺ ചെയ്യിച്ചു. 55 റൺസെടുത്ത നിക്ക് വെൽഷ് രണ്ടാം ഇന്നിങ്സിൽ ഇവരുടെ ടോപ് സ്കോററായി. ദക്ഷിണാഫ്രിക്കക്കായി കോർബിൻ ബോഷ് നാല് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.