മധ്യനിരയിലെ ആദ്യ 'അഞ്ഞൂറാൻ'..!; ശ്രേയസ് അയ്യർക്ക് അപൂർവ്വ നേട്ടം

മുംബൈ: ന്യൂസിലൻഡിനെതിരെ വെടിക്കട്ട് സെഞ്ച്വറി നേടിയ ശ്രേയസ്സ് അയ്യർ നടന്നുകയറിയത് ലോക റെക്കോഡിലേക്കായിരുന്നു. ഒരു ഏകദിന ലോകകപ്പിൽ 500 റൺസ് തികയ്ക്കുന്ന ആദ്യ മധ്യനിര ബാറ്ററെന്ന റെക്കോഡ് ശ്രേയസ് സ്വന്തമാക്കി.

ശ്രേയസിന്റെ കന്നി ലോകകപ്പിലാണ് ന്യൂസിലൻഡ് ആൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ് നേടിയ 499 റൺസ് എന്ന റെക്കോഡ് പഴങ്കഥയാക്കിയത്. നാലാം നമ്പറിൽ അല്ലെങ്കിൽ അതിൽ താഴെ ബാറ്റ് ചെയ്യുന്നവരാരും ഒരു ടൂർണമന്റെിൽ 500 റൺസ് കുറിച്ചിട്ടില്ല. 2007 ലോകകപ്പിലാണ് സ്റ്റൈറിസ് 499 റൺസ് നേടുന്നത്.

526 റൺസെടുത്ത് ശ്രേയസ് അയ്യർ ആ നാഴികകല്ലും മറികടക്കുകയായിരുന്നു.  നാല് ഫോറും എട്ടു സിക്സറും ഉൾപ്പെടെ 70 പന്തിൽ നിന്ന് 105 റൺസെടുത്താണ് ശ്രേയസ് അയ്യർ മടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ നെതർലാൻഡ്സിനെതിരെ സെഞ്ച്വറി (128*) നേടിയ ശ്രേയസ് പാകിസ്ഥാൻ (53*), ശ്രീലങ്ക (82), ദക്ഷിണാഫ്രിക്ക (77) എന്നീ ടീമുകൾക്കെതിരെ അർധ സെഞ്ച്വറിയും നേടിയിരുന്നു.

Tags:    
News Summary - Shreyas Iyer goes past 500 runs in his maiden World Cup campaign with semi-final century vs New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.