Posted On
date_range Updated On
date_range 2021 ലെ മികച്ച ക്രിക്കറ്റർ പട്ടം അഫ്രീദിക്ക്
2021-ലെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി അവാർഡ് പാകിസ്താന് പേസര്‍ ഷഹീന് ഷാ അഫ്രീദി സ്വന്തമാക്കി. 2021-ല്‍ കളിച്ച 36 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 78 വിക്കറ്റുകളാണ് അഫ്രീദി സ്വന്തമാക്കിയത്. 51 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
ടി20 ലോകകപ്പില്‍ പാകിസ്ഥാന് സെമിയില്‍ എത്തിയപ്പോള്‍ അഫ്രീദി ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകൾ നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ 21 മത്സരങ്ങളില്‍ 23 വിക്കറ്റാണ് സമ്പാദ്യം. ടെസ്റ്റില്‍ ഒന്‍പത് മത്സരങ്ങളില്‍ 17.06 ശരാശരിയില്‍ 47 വിക്കറ്റ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.