ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്; ആദ്യ ഇന്നിങ്സിൽ ബം​ഗ്ലാദേശ് 247ന് പുറത്ത്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ ബം​ഗ്ലാദേശ് 247ന് പുറത്ത്. രണ്ടാം ദിനം എട്ട് വിക്കറ്റിന് 220 എന്ന സ്കോറിൽ നിന്നായിരുന്നു ബം​ഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 27 റൺസെടുക്കുന്നതിനിടെ ബം​ഗ്ലാദേശിന്റെ അവശേഷിച്ച രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി.

മത്സരത്തിൽ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ബം​ഗ്ലാദേശ് ഷദ്മാൻ ഇസ്ലാം (46), മുഷ്ഫീഖർ റഹീം (35), തൈജുൽ ഇസ്ലാം (33), ലിട്ടൻ ദാസ് (34), മെഹിദി ഹസൻ മിറാസ് (31) എന്നിവരുടെ പ്രകടനമാണ് ബം​ഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

ശ്രീലങ്കൻ ബൗളിങ് നിരയിൽ അസിത ഫെർണാണ്ടോയും സോനൽ ദിനുഷയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. വിശ്വ ഫെർണാണ്ടോ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. തരിന്ദു രത്നായ്കെ, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Second Test against Sri Lanka; Bangladesh all out for 247 in first innings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.