കൊളംബോ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ശ്രീലങ്ക ശക്തമായ നിലയില്‍. ബംഗ്ലാദേശ് മുന്നോട്ടുവെച്ച ഒന്നാം ഇന്നിംഗ്സ് സ്കോറായ 247 റണ്‍സിന് മറുപടിയായി രണ്ടാം ദിനത്തെ ഏറ്റവും പുതിയ വിവരമനുസരിച്ച് ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെന്ന ശക്തമായ നിലയിലാണ്. 143 റണ്‍സുമായി പാതും നിസങ്കയും ആറ് പന്തുകളിൽ നിന്ന് റൺസൊന്നുമെടുക്കാതെ പ്രഭാത് ജയസൂര്യയുമാണ് ക്രീസില്‍. ലങ്കയുടെ ബാറ്റിങ് നിരയിൽ നിന്നും 40 റണ്‍സെടുത്ത ലഹിരു ഉദാരയും 93 റൺസെടുത്ത ദിനേശ് ചണ്ഡിമലുമാണ് ഔട്ടായത്. എട്ട് വിക്കറ്റ് ശേഷിക്കെ ശ്രീലങ്കക്ക് 36 റണ്‍സ് ലീഡുണ്ട്.
ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പാതും നിസങ്ക തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടി. 167 പന്തില്‍ സെഞ്ചുറിയിലെത്തിയ നിസങ്ക 16 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് നൂറിലെത്തിയത്. രണ്ടാം ദിനം കളി തുടങ്ങുമ്പോൾ എട്ട് വിക്കറ്റിന് 220 എന്ന സ്കോറിൽ നിന്നായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് പുനരാരംഭിച്ചത്. 27 റൺസെടുക്കുന്നതിനിടെ ബംഗ്ലാദേശിന്റെ അവശേഷിച്ച രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി.
മത്സരത്തിൽ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഷദ്മാൻ ഇസ്ലാം (46), മുഷ്ഫീഖർ റഹീം (35), തൈജുൽ ഇസ്ലാം (33), ലിട്ടൻ ദാസ് (34), മെഹിദി ഹസൻ മിറാസ് (31) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.ശ്രീലങ്കൻ ബൗളിങ് നിരയിൽ അസിത ഫെർണാണ്ടോയും സോനൽ ദിനുഷയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. വിശ്വ ഫെർണാണ്ടോ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. തരിന്ദു രത്നായ്കെ, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. രണ്ട് കളികളുള്ള മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.