ശ്രീലങ്കക്കെതി​രായ ആദ്യ ഏകദിനത്തിൽ സഞ്​ജു ഇറങ്ങിയില്ല; കാരണം പരിക്കെന്ന്​ ബി.സി.സി.ഐ

കൊളം​ബൊ: ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിനായി ടീം പ്രഖ്യാപിച്ചപ്പോൾ സഞ്​ജു സാംസണെ ഉൾപ്പെടുത്താതിരുന്നതിൽ പലരും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ താരത്തിന്‍റെ മുട്ടുകാലിന്​ പരിക്കേറ്റതിനാലാണ്​ കളത്തിലിറക്കാത്തതെന്ന്​ ബി.​സി.സി.ഐ മാധ്യമ വിഭാഗം പ്രസ്​താവനയിൽ അറിയിച്ചു.

''സഞ്​ജു സാംസന്‍റെ കാൽമുട്ടിന്​ പരിക്കേറ്റതിനാൽ അദ്ദേഹത്തെ ഈ കളിക്കുള്ള ടീമിൽ ഉൾപെടുത്താൻ ആയിട്ടില്ല. വൈദ്യസംഘം അദ്ദേഹത്തിന്‍റെ പുരോഗതി അന്വേഷിക്കുന്നുണ്ട്​'' -ബി.സി.​സി.ഐ മാധ്യമ വിഭാഗം അറിയിച്ചു. അതേ സമയം സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഇത്​ അരങ്ങേറ്റ മത്സരമാണ്​. ടോസ്​ നേടി ബാറ്റിങ്​ ​തിര​ഞ്ഞെടുത്ത ശ്രീലങ്ക നാലുവിക്കറ്റ്​ നഷ്​ടത്തിൽ 147 റൺസെടുത്തിട്ടുണ്ട്​.

വിരാട്​ കോഹ്​ലി, രോഹിത്​ ശർമ, കെ.എൽ രാഹുൽ, റിഷഭ്​ പന്ത്​ അടക്കമുള്ള വൻ താരങ്ങളില്ലാതെയാണ്​ ഇന്ത്യ ശ്രീലങ്കയിൽ പര്യടനം നടത്തുന്നത്​. അതുകൊണ്ടുതന്നെ സഞ്​ജു അടക്കമുള്ള യുവതാരങ്ങൾ വലിയ പ്രതീക്ഷയിലാണ്​. രാഹുൽ ദ്രാവിഡാണ്​ ടീമിന്‍റെ മുഖ്യ പരിശീലകൻ. പ്രധാന താരങ്ങളടങ്ങിയ ടീം ഇംഗ്ലണ്ട്​ പര്യടനത്തിലാണ്​. 

Tags:    
News Summary - Sanju Samson Out Of First ODI With Ligament Injury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT