റിഷഭ് പന്ത് ഒരു മാച്ച് വിന്നറാണ്, സഞ്ജു സാംസൺ കാത്തിരിക്കേണ്ടിവരും -ശിഖർ ധവാൻ

വെല്ലിംഗ്ടൺ: മോശം പ്രകടനത്തിന്റെ പേരിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെതിരെ വിമർശനം രൂക്ഷമാകുന്നതിനിടെ പിന്തുണയുമായി ഇന്ത്യയുടെ താൽക്കാലിക നായകൻ ശിഖർ ധവാൻ. മികച്ച ഫോമിലുള്ള സഞ്ജു പുറത്തിരിക്കുമ്പോൾ പന്തിനെ കളിപ്പിക്കുന്ന തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിനോടായിരുന്നു ധവാന്റെ പ്രതികരണം.

ന്യൂസിലഡൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിന് ശേഷം ധവാന്റെ പ്രതികരണം ഇങ്ങനെ: ''റിഷഭ് പന്ത് ഇംഗ്ലണ്ടിൽ കളിക്കിറങ്ങുകയും സെഞ്ച്വറി നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പിന്തുണക്കേണ്ടതായിട്ടുണ്ട്. തീരുമാനമെടുക്കും മുമ്പ് വിശാലാർഥത്തിൽ നോക്കേണ്ടതുണ്ട്.അവസരം കിട്ടുമ്പോഴെല്ലാം സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നത് നേരാണ്.പക്ഷേ മറ്റൊരു കളിക്കാരനും നന്നായി പ്രകടനം നടത്തുമ്പോൾ ചിലപ്പോഴെല്ലാം അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരും. നമുക്കെല്ലാവർക്കും പന്തിന്റെ കഴിവിനെക്കുറിച്ചറിയാം. അദ്ദേഹം ഒരു മാച്ച് വിന്നറാണ്. അതുകൊണ്ടുതന്നെ അദ്ദേഹം മികച്ച പ്രകടനം നടത്താതിരിക്കുന്ന സമയങ്ങളിൽ കൂടെനിൽക്കേണ്ടതായുണ്ട്'' -ധവാൻ പറഞ്ഞു.

ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ അടിയറവ് വെച്ചിരുന്നു. പഅവസാനത്തെ പത്ത് ഇന്നിംഗ്സുകളിൽ 10, 15, 11, 6, 6, 3, 9, 9, 27 എന്നിങ്ങനെയാണ് പന്ത് സ്കോർ ചെയ്തത്. അതേ സമയം കിട്ടുന്ന അവസരങ്ങളി​ലെല്ലാം തിളങ്ങിയ സഞ്ജു ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 36 റൺസ് നേടിയിരുന്നു. ​പക്ഷേ പിന്നീടുള്ള മത്സരങ്ങളിൽ കരക്കിരുത്തിയ ഇന്ത്യൻ ടീമിന്റെ തീരുമാനത്തിനെതിരെ വലിയ രോഷമുയർന്നിരുന്നു.

മത്സരശേഷം കമന്റേറ്റർ ഹർഷ ഭോഗ്ലെയുടെ ചോദ്യത്തിന് അസ്വസ്ഥനാകുന്ന പന്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ടെസ്റ്റിലേയും ഏകദിന-ട്വന്റി 20 മത്സരങ്ങളിലേയും പ്രകടനം ചോദ്യം ചെയ്തായിരുന്നു ഭോഗ്ലെയുടെ ചോദ്യം. സെവാഗിന്റെ നിഴലായി പലരും പന്തിനെ കാണുന്നു. അതുകൊണ്ട് സെവാഗിന്റെ പോലുള്ള പ്രകടനം പന്തിൽ നിന്നും പ്രതീക്ഷിക്കുമെന്നായിരുന്നു ഹർഷ ഭോഗ്ലയുടെ കമന്റ്. ആരുമായും തന്നെ താരതമ്യം ചെയ്യേണ്ടെന്നായിരുന്നു പന്തിന്റെ ഇതിനോടുള്ള പ്രതികരണം. തനിക്ക് 25 വയസ് മാത്രമാണ് പ്രായമെന്നും ഇത് താരതമ്യം ചെയ്യാനുള്ള സമയമല്ലെന്നും പന്ത് വ്യക്തമാക്കി.

Tags:    
News Summary - Sanju Samson has to wait for his opportunities in ODIs: Shikhar Dhawan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.