മുഹമ്മദ് കൈഫ് എക്സിൽ പങ്കുവെച്ച ചിത്രം
2027 ലെ ലോകകപ്പ് ലക്ഷ്യമിട്ട് രോഹിത് ശർമയെ നിലനിർത്തുന്നതിനു പകരം ശുഭ്മൻ ഗില്ലിന് ഏകദിന നായകസ്ഥാനം നൽകിയ സെലക്ടർമാരുടെ നടപടിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചതിന്റെ യുക്തി വിശദീകരിച്ചുകൊണ്ട് ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി മേധാവി അജിത് അഗാർക്കർ പറഞ്ഞു, 2027 ലെ ലോകകപ്പ് മനസ്സിൽ വെച്ചുകൊണ്ട് 25 വയസ്സുള്ള താരത്തിന് വലിയ ടൂർണമെന്റിനായി ആസൂത്രണം ചെയ്യാൻ സമയം നൽകാനാണ് അവർ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും, രോഹിത്തിന്റെ 38 വയസ്സ് പ്രായം അടുത്ത 50 ഓവർ ലോകകപ്പിൽ കളിക്കുന്നതിന് ബുദ്ധിമുട്ടാക്കും.
X-ൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ സംസാരിക്കുമ്പോൾ, കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ടി20യിൽ നിന്ന് പിന്മാറി യുവതാരങ്ങൾക്ക് അവസരം നൽകിയ രോഹിതിന്റെ നിസ്വാർത്ഥതയെ കൈഫ് പ്രശംസിച്ചു:
"രോഹിത് ശർമ ഇന്ത്യക്ക് 16 വർഷം നൽകി. നമുക്ക് അദ്ദേഹത്തിന് ഒരു വർഷം പോലും നൽകാൻ കഴിഞ്ഞില്ല, ക്യാപ്റ്റൻ. 16 ഐസിസി ടൂർണമെന്റുകളിൽ 15 എണ്ണത്തിൽ അദ്ദേഹം വിജയിച്ചു. ഒരു മൽസരം പരാജയപ്പെട്ടു അത് 2023 ലെ ലോകകപ്പ് ഫൈനലായിരുന്നു . 2025ലെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ ദുബൈയിലായിരുന്നു രോഹിത്തായിരുന്നു മത്സരത്തിലെ താരം.
ഇന്ത്യ 2024 ലെ ടി20 ലോകകപ്പ് നേടി. " വിരമിച്ചുകൊണ്ട് അദ്ദേഹം മാതൃക കാണിച്ചു, അയാൾ നല്ലകളിക്കാരെ സൃഷ്ടിച്ചു, അവരെ വളർത്തിയെടുത്തു,എന്നിട്ടും അയാൾക്ക് നമ്മൾ ഒരുവർഷം കൂടി കൊടുത്തില്ല. 2027ൽ ലോകകപ്പാണ്. അയാൾക്ക് ക്യാപ്റ്റൻസി കൊടുത്തില്ല. മാറ്റി നിർത്തി, ആ ക്യാപ്റ്റൻ നമുക്ക് എട്ടു മാസത്തിനുള്ളിൽ രണ്ട് ഐ.സി.സി ട്രോഫികൾ നേടിതന്നു.എന്നിട്ടും പേരില്ല. ശുഭ്മൻ നയിക്കും യുവാവാണ് നല്ല ക്യാപ്റ്റനുമായേക്കും പക്ഷേ എന്തിനാണിത്ര ധിറുതി. എല്ലാ കാര്യത്തിനും എന്തിനാണിത്ര വാരിക്കോരി കൊടുക്കുന്നത്? കൈഫ് ചോദിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.