റൈസിങ് സ്റ്റാര്‍ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ ടീമിലില്ല

മുംബൈ: ഈ മാസം നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിക്കുക. ഇന്ത്യയുടെ കൗമാരക്കാരനായ വെടിക്കെട്ട് ബാറ്റർ വൈഭവ് സൂര്യവന്‍ശിയെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. അണ്ടർ19 ഇന്ത്യൻ ടീമി​ന്റെ ഭാഗമായിരുന്ന മിക്ക കളിക്കാരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളി താരമായ സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നിലവിൽ ആസ്ട്രേലിയൻ പര്യടനത്തിലാണ് സഞ്ജുസാംസൺ. മൂന്നാം ടി20 മൽസരത്തിൽനിന്ന് സഞ്ജുവിനെ മാറ്റി ജിതേഷിന് അവസരം നൽകിയത് സംശയമുളവാക്കുന്നു.

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനായി വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ പ്രിയാന്‍ഷ് ആര്യയാണ് ടീമിലെ മറ്റൊരു ഓപണര്‍. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റൻ. മുംബൈ താരം സൂര്യാൻഷ് ഷെഡ്ഗെ, നെഹാല്‍ വധേര, രമണ്‍ദീപ് സിങ് എന്നിവരും ടീമിലുണ്ട്. അഭിഷേക് പോറെല്‍ ആണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. അഞ്ച് സ്റ്റാന്‍ഡ് ബൈ താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനും യു.എ.ഇയും പാകിസ്താന്‍ എ ടീമും ഉള്‍പ്പെടുന്ന ഗ്രൂപ് ബിയിലാണ് ഇന്ത്യൻ ടീം. 14ന് യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 16നാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. 18ന് ഒമാനെ ഇന്ത്യ നേരിടും. 21ന് സെമി ഫൈനല്‍ പോരാട്ടങ്ങളും 23ന് ഫൈനലും നടക്കും. ബംഗ്ലാദേശും ഒമാനും യു.എ.ഇയും പാകിസ്താന്‍ എ ടീമും ഉള്‍പ്പെടുന്ന ഗ്രൂപ് ബിയിലാണ് ഇന്ത്യൻ ടീം. 14ന് യു.എ.ഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യൻ എ ടീം

പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻശി, നെഹൽ വധേര, നമൻ ധിർ (വൈസ് ക്യാപ്റ്റൻ), സൂര്യൻശ് ഷെഡ്‌ഗെ, ജിതേഷ് ശർമ (ക്യാപ്റ്റൻ), രമൺദീപ് സിങ്, ഹർഷ് ദുബെ, അശുതോഷ് സിങ് ശർമ, യാഷ് താക്കൂർ, ഗുർജപ്‌നീത് സിങ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെൽ , സുയാഷ് ശർമ, യുദ്ധ്‌വീര്‍ സിങ് ചരക്.

സ്റ്റാൻഡ് ബൈ കളിക്കാർ: ഗുർനൂർ സിങ് ബ്രാർ, കുമാർ കുശാഗ്ര, തനുഷ് കൊടിയൻ, സമീർ റിസ്‌വി, ശെയ്ഖ് റഷീദ്.

Tags:    
News Summary - Rising Star announces Indian squad for Asia Cup; Sanju Samson not in the squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.