'ഉമ്മയില്ലാത്ത ആദ്യ റമദാൻ'; സങ്കടം പങ്കുവെച്ച്​ റാഷിദ്​ ഖാൻ

മുംബൈ: മരണപ്പെട്ട മാതാവിനെക്കുറിച്ച്​ വൈകാരിക കുറിപ്പ്​ പങ്കുവെച്ച്​ സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ അഫ്​ഗാൻ സ്​പിന്നർ റാഷിദ്​ ഖാൻ. വെള്ളിയാഴ്​ച സമൂഹമാധ്യമങ്ങളിൽ പങ്കു​െവച്ച കുറിപ്പിലൂടെയാണ്​ റാഷിദ്​ ഖാൻ ഉമ്മയോടുള്ള സ്​നേഹം പങ്കുവെച്ചത്​.

''ഇതെന്‍റെ ഉമ്മയില്ലാത്ത ആദ്യത്തെ റമദാൻ വ്രതമാണ്​. അവർ എന്നെ ഒരുപാട്​ കാര്യങ്ങൾ പഠിപ്പിച്ചു. പക്ഷേ അവരില്ലാതെ എങ്ങനെ ജീവിക്കണമെന്ന്​ പഠിപ്പിച്ചില്ല. എന്‍റെ മനസ്സ്​ അവരോട്​ ഇപ്പോഴും സംസാരിക്കുന്നുണ്ട്​, എന്‍റെ ഹൃദയം ഇപ്പോഴും അവരെ ​അന്വേഷിക്കുന്നുണ്ട്​. പക്ഷേ അവർ സമാധാനത്തിലാണെന്ന്​ ഞാൻ മനസ്സിലാക്കുന്നു. അവർ എന്‍റെ ജീവിതത്തി​ലെ എല്ലാത്തിനേക്കാൾ വലിയ നിധിയായിരുന്നു.'' -റാഷിദ്​ ഖാൻ ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ വർഷം ജൂണിലാണ് ദീർഘകാലമായി അസുഖബാധിതയായിരുന്ന​ റാഷിദ്​ ഖാന്‍റെ മാതാവ്​ അന്തരിച്ചത്​. മുൻ സീസണുകളിലേത്​ പോലെ ഈ വർഷവും മികച്ച രീതിയിലാണ്​ റാഷിദ്​ ഹൈദരാബാദിനായി പന്തെറിയുന്നത്​. 

Tags:    
News Summary - Rashid Khan's First Ramadan Fast Since His Mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT